സിപിഐഎം കഞ്ഞിക്കുഴിയില്‍ നിര്‍മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി 

സിപിഐഎം കഞ്ഞിക്കുഴിയില്‍ നിര്‍മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി 

Sep 18, 2025 - 11:41
 0
സിപിഐഎം കഞ്ഞിക്കുഴിയില്‍ നിര്‍മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി 
This is the title of the web page

ഇടുക്കി: സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു. തള്ളക്കാനം കുന്നേല്‍ സലിനിനാണ് 7 ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയംഗം റോഷന്‍ ജോണ്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി ബി സബിഷ്, ലിസി ജോസ്, എബിന്‍ ജോസഫ്, സിബി പേന്താനം, ദിലീപ് ഇ ടി, ശശി കന്യാലില്‍, ജി നാരയണന്‍ നായര്‍, ജോര്‍ജ് പേടിക്കാട്, എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow