വിയറ്റ്‌നാം വരാല്‍ കൃഷിയില്‍ വിജയം നേടി യുവകര്‍ഷകര്‍
വിയറ്റ്‌നാം വരാല്‍ കൃഷിയില്‍ വിജയം നേടി യുവകര്‍ഷകര്‍

ഇടുക്കി: ജില്ലയില്‍ വിയറ്റ്‌നാം വരാല്‍ കൃഷി ചെയ്ത് വിജയം നേടി മലപ്പുറത്തുനിന്നുള്ള യുവകര്‍ഷകര്‍. പെരുന്തല്‍മണ്ണ സ്വദേശികളായ ജാഫര്‍ കിഴക്കേതില്‍, സുനില്‍ ദാസ് എന്നിവരാണ് പരീക്ഷണ അടിസ്ഥാനത്തില്‍ മത്സ്യ കൃഷി ചെയുന്നത്. തണുപ്പുള്ള കാലാവസ്ഥയില്‍ അതിവേഗം വളരുന്നവയാണ് വിയറ്റ്‌നാം വരാലുകള്‍. ആറുമാസംകൊണ്ട് ഒരുവരാല്‍ കുഞ്ഞ് ഒരു കിലോവരെ തൂക്കം വയ്ക്കും. രാജകുമാരിയില്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. ഹൈദ്രാബാദില്‍നിന്നും എത്തിച്ച 12000 മത്സ്യകുഞ്ഞുങ്ങളെയാണ് ആറു കുളങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്. കടുത്ത തണുപ്പിനെ അതിജീവിക്കുന്ന ഇവക്ക് പ്രതിരോധ ശേഷിയും കൂടുതല്‍ ഉണ്ട്. ഹൈറേഞ്ചില്‍ ആദ്യമായാണ് വിയറ്റ്‌നാം വരാല്‍ വ്യാപകമായി കൃഷി ചെയ്യുന്നത്.
What's Your Reaction?






