അപ്പര്‍ ചെങ്കുളം വൈദ്യുതി പദ്ധതിയുടെ ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
അപ്പര്‍ ചെങ്കുളം വൈദ്യുതി പദ്ധതിയുടെ ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: അപ്പര്‍ ചെങ്കുളം വൈദ്യുതി പദ്ധതിക്കായുള്ള ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതിയുടെ ഭാഗമായി വലിയ മലയ്ക്കുകുറുകെയാണ് ടണല്‍ നിര്‍മിക്കുന്നത്. മേഖലയിലെ പാറ തുരന്ന് ടണല്‍ നിര്‍മിക്കുന്നതിനായി മാസങ്ങളായി ഖനനം നടക്കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ യാതൊരുസുരക്ഷാ മാനദണ്ഡങ്ങളും പാലികാതെയാണ് പാറ പൊട്ടിക്കുന്നത്. ഉഗ്ര സ്‌ഫോടനത്തോടെ തുടര്‍ച്ചയായി പാറ പൊട്ടിക്കുന്നത് മൂലം വീടുകളുടെ മുകളില്‍ കല്ലുകള്‍ വീഴുന്നതിനും, വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം മൂലം വീടുകളില്‍ ഇരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരേ സമയം നിരവധി സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ഖനനത്തിന് ആധുനീകമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും കരാറുകാര്‍ നടപടി സ്വീകരിച്ചിട്ടില്ല. പദ്ധതിക്കെതിരെല്ലെന്നും എന്നാല്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






