അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പബ്ലിക് ഹീയറിങ് നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പബ്ലിക് ഹീയറിങ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പബ്ലിക് ഹീയറിങ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നതിനും, ജനങ്ങളുടെ പരാതികളും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുന്നതിനും വേണ്ടിയിട്ടാണ് പബ്ലിക് ഹിയറിങ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മേരിക്കുട്ടി മാണി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ മാലിനി, കട്ടപ്പന ബിപിഓ ബേബി രജനി, വര്‍ഗീസ് എം, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






