പട്ടയം ലഭിച്ചിട്ടും കരമടയ്ക്കാന്‍ സാധിക്കാതെ ചേമ്പളത്തെ ആദിവാസി കുടുംബങ്ങള്‍
പട്ടയം ലഭിച്ചിട്ടും കരമടയ്ക്കാന്‍ സാധിക്കാതെ ചേമ്പളത്തെ ആദിവാസി കുടുംബങ്ങള്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ആറുമാസമായി പുതിയ പട്ടയത്തിന് കരമടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി. കരം അടക്കാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്ക് പട്ടയം ഉപയോഗപ്രദമാക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കുടുംബങ്ങള്‍ പറയുന്നു. കരമടയ്ക്കാനായി വില്ലേജ് ഓഫീസില്‍ ചെല്ലുമ്പോള്‍ പട്ടയ സംബന്ധമായ ഫയലുകള്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലായെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ജൂണ്‍ 25-ാം തീയതി ഊര് മൂപ്പന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച് കരമടക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് മറുപടി ലഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാല്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് ഊര് മൂപ്പന്‍ ഇലവുങ്കല്‍ രവി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാലാണ് ഫയലുകള്‍ എത്താന്‍ താമസിക്കുന്നതെന്ന ന്യായമാണ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പറയുന്നത്. എത്രയും വേഗം കരമടയ്ക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?






