പാമ്പാടുംപാറ സ്വദേശിനിയായ പെണ്‍കുട്ടി ഇടുക്കി ജലാശയത്തില്‍ മരിച്ച നിലയില്‍
പാമ്പാടുംപാറ സ്വദേശിനിയായ പെണ്‍കുട്ടി ഇടുക്കി ജലാശയത്തില്‍ മരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍(അഞ്ജലി 24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ പാമ്പാടുംപാറയില്‍ നിന്ന് കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ അഞ്ചുളിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ബാഗും ഫോണും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






