ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. അണക്കര മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ കലാ സാഹിത്യ കായിക മത്സരങ്ങളും ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരവും ആണ് നടന്നത.് കലാ കായിക വിഭാഗങ്ങളില്‍ അണക്കര ഗാലക്‌സി ക്ലബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത മത്സരങ്ങളിലും ടീം ഇന വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈല വിനോദ്, ഷൈനി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി. ടി, , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍കുമാര്‍, മപഞ്ചായത്തംഗങ്ങളായ പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, റീന വിനോദ്, അന്നക്കുട്ടി വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന ബിസി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






