ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വോളിബോള്‍, കബഡി, ഷട്ടില്‍, ബാഡ്മിന്റന്‍, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും കലാമത്സരങ്ങളുമാണ് നടന്നത്.
വനിതകള്‍ക്ക് മാത്രമായി മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായംഗം ലാലിച്ചല്‍ വള്ളക്കട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗങ്ങളായ ജൈനമ്മ ബേബി, സിനി മാത്യു, സോണിയ മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ശൗര്യാംകുഴി, കട്ടപ്പന എസ്‌ഐ ബൈജു ജി. പി ബി ഷാജി, ഡൊമിനിക് പുളിക്കല്‍, ഷാജി അറക്കല്‍ അമ്പഴത്തിങ്കല്‍, സല്‍ജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?