കട്ടപ്പന സെന്റ് ജോണ്‍സ് അശുപത്രിയില്‍ ഹൃദയ ദിനാചരണം നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് അശുപത്രിയില്‍ ഹൃദയ ദിനാചരണം നടത്തി

ഇടുക്കി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോണ്‍സ് അശുപത്രിയില്‍ ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ഫ്‌ലാഷ് മോബും നടന്നു. ഇവിടെ കഴിഞ്ഞ 10 വര്‍ഷത്തോളം ഹൃദ്രോഗ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ഡോ. റിതേഷ് രാമചന്ദ്രന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്‌നേഹോപഹാരം നല്‍കി. കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ പ്രദീപ് ഹൃദയ ദിന സന്ദേശം നല്‍കി. ഹൃദയ ദിനത്തോടനുബന്ധിച്ച് ആശുപത്രിയിലെത്തിയ എല്ലാവര്‍ക്കും സൗജന്യമായി ഷുഗര്‍, ബിപി, വെയിറ്റ് തുടങ്ങിയവ പരിശോധിച്ചു. പരിപാടികള്‍ക് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, ജനറല്‍ മാനേജര്‍ ജേക്കബ് കോര, ഡെപ്യൂട്ടി മാനേജര്‍ ജിജോ വര്‍ഗീസ്, പിആര്‍ഒ കിരണ്‍ ജോര്‍ജ് തോമസ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് അഖില്‍ വിശ്വനാഥ്, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടര്‍ ജോസ് മാത്യു, ഐപിപി ജിതിന്‍ കൊല്ലംകുടി, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ്, എബ്രഹാം, അജല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






