തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി തൊഴിലുറപ്പ് സമരം നടത്തി
തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി തൊഴിലുറപ്പ് സമരം നടത്തി

ഇടുക്കി: തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി കാമാക്ഷി പഞ്ചായത്തിലെ കരിക്കിന്‍മേട്ടില്‍ തൊഴിലുറപ്പ് സമരം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, കൂലി കുടിശിക അനുവദിക്കുക, അശാസ്ത്രീയമായ നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സംവിധാനം പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തരിച്ചു ഭൂമിയിലെ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. എന്‍ആര്‍ഇജി ഇടുക്കി എരിയാ സെക്രട്ടറി എം കെ അനീഷ്, യൂണിയന്‍ കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി എന്‍ ആര്‍ അജയന്‍, സിപിഐ എം പ്രകാശ് ലോക്കല്‍ സെകട്ടറി എം ജെ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






