വെള്ളിലാംകണ്ടം മണ്‍പാലം: കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകത
വെള്ളിലാംകണ്ടം മണ്‍പാലം: കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകത

ഇടുക്കി: വെള്ളിലാംകണ്ടം മണ്‍പാലത്തിന്റെ വശങ്ങളിലെ കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം. പാലത്തിന്റെ നിര്‍മാണ സമയത്ത് തള്ളിയ മണ്ണിന്റെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതായാണ് പരാതി. 50 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ അടിത്തറ നിര്‍മാണത്തിലാണ് ക്രമക്കേട്.
മലയോര ഹൈവേയുടെ ഭാഗമായ പാലം വീതികൂട്ടി നിര്‍മിക്കുകയാണ്. പാലത്തിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മിച്ച് തട്ടുകളായി കല്‍ക്കെട്ടിലൂടെയാണ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. പാലം നിര്‍മിക്കാന്‍ നിക്ഷേപിച്ച മണ്ണിന്റെ മുകളില്‍ കോണ്‍ക്രീറ്റ് ബല്‍റ്റ് നിര്‍മിച്ചാണ് സംരക്ഷണ ഭിത്തി കെട്ടിപ്പൊക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ രീതിയില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചാല്‍ വെള്ളം കയറുമ്പോള്‍ ബലക്ഷയം ഉണ്ടാകുമെന്നും പറയുന്നു.
പൊതുമരാമത്ത് മേല്‍ ഉദ്യോഗസ്ഥരും കിഫ്ബി ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം
What's Your Reaction?






