അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം

ഇടുക്കി: സാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി ബിന്നുകള്‍ വിതരണം ചെയ്തു. ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള കമ്പോസ്റ്റര്‍ കിറ്റാണ് ജി ബിന്‍. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സി എഫ് സി ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി 2.38 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചത്. ഗുണഭോക്തൃ വിഹിതമായ 380 രൂപ കൈപ്പറ്റി ഒരു വാര്‍ഡിലെ 5 പേര്‍ക്ക് വീതം 13 വാര്‍ഡിലെ 65 പേര്‍ക്കാണ് ബിന്നുകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ നിഷ മോള്‍ ബിനോജ്,ബി ബിനു, എം വര്‍ഗീസ്, സുമോദ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






