യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേറ്റു
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സംസ്ഥാന സെക്രട്ടറി ജോബിന്‍ മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡന്റ് അരവിന്ദ് പി വി അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. പുതിയ മണ്ഡലം പ്രസിഡന്റായി ജിതിന്‍ ജോയി ചുമതലയേറ്റു.
ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടില്‍, നഗരസഭ കൗണ്‍സിലര്‍മാരായ ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ബീന ടോമി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരി, കെഎസ്യു സംസ്ഥാന സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






