ആമയാര്‍ എംഇഎസ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി 

ആമയാര്‍ എംഇഎസ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി 

Jan 12, 2026 - 14:39
 0
ആമയാര്‍ എംഇഎസ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി 
This is the title of the web page

ഇടുക്കി: രുചിഭേദങ്ങളുടെ വിസ്മയം തീര്‍ത്ത് വണ്ടന്‍മേട് ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'രുചിമേളം 2026' ഭക്ഷ്യമേള  സംഘടിപ്പിച്ചു. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരള തനിമ വിളിച്ചോതുന്ന പരമ്പരാഗത വിഭവങ്ങളും സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍, അറബിക് വിഭവങ്ങളും, വ്യത്യസ്തമായ രുചി വൈവിധ്യങ്ങളും കോര്‍ത്തിണക്കിയാണ് മേള ഒരുക്കിയത്. പഴമയുടെ രുചിയുള്ള നാടന്‍ പലഹാരങ്ങള്‍, ഔഷധഗുണമുള്ള വിഭവങ്ങള്‍, വ്യത്യസ്തതരം മില്ലറ്റുകള്‍ കൊണ്ട് തയാറാക്കിയ വിഭവങ്ങള്‍, നാടന്‍ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ കൊണ്ട് തയാറാക്കിയ വിഭവങ്ങള്‍ എന്നിവ സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. പാഠപുസ്തക പഠനത്തോടൊപ്പം കുട്ടികളില്‍ പാചകകലയോടുള്ള താല്‍പര്യവും സംരംഭകത്വ മികവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തയാറാക്കിയ വിഭവങ്ങള്‍ നേരിട്ട്ുണ്ട് ബോധ്യപ്പെടാനും അവയുടെ തനത് രുചി ആസ്വദിക്കാനുമായി പിടിഎ ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിലെത്തിയിരുന്നു. ഹെഡ്മിസ്ട്രസ് മായാവസുന്ധരാദേവി, പിടിഎ പ്രസിഡന്റ് ലൗലി സാജു എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സബിത എം സലിം, റിയാസ് എസ്, ഹസീന എം കെ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow