ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല
ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല
ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ ഇന്നും കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകുന്നേരം 4നാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തില്‍ വീണത്. ഇയാളോടൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചില്‍കാരനും നീന്തി രക്ഷപ്പെട്ടിരുന്നു. ജലാശയത്തിന്റെ മറുകരയിലുള്ള ഏലത്തോട്ടത്തില്‍ ജോലിക്കുശേഷം മടങ്ങുപ്പോഴാണ് അപകടം. വള്ളം ശക്തമായ കാറ്റില്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
What's Your Reaction?

