നെടുങ്കണ്ടം പഞ്ചായത്തിലെ ദൈനംദിന ചെലവുകളില്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നെടുങ്കണ്ടം പഞ്ചായത്തിലെ ദൈനംദിന ചെലവുകളില്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Feb 20, 2025 - 21:19
Feb 20, 2025 - 21:22
 0
നെടുങ്കണ്ടം പഞ്ചായത്തിലെ ദൈനംദിന ചെലവുകളില്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ ദൈനംദിന ചെലവുകളില്‍ തിരിമിറിയ നടത്തിയ മുന്‍ അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ പീരുമേട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായ പി.ബി ബിനോയിയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയതത്. 2023 ജൂലൈ മുതല്‍ 2024 ഒക്ടോബര്‍ വരെയാണ് നെടുങ്കണ്ടം പഞ്ചായത്തിലെ ദൈനംദിന ചെലവുകളില്‍ തിരിമറി നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചിരുന്ന പി. ബി ബിനോയി, ബില്ലുകളില്‍ കൂട്ടി ചേര്‍ക്കലുകള്‍ നടത്തി പണം തട്ടിയെടുക്കുകയായിരുന്നു. ആകെ 55 ചെക്കുകകളില്‍ കൃത്രിമം കാട്ടി 814000 രൂപ തട്ടിയെടുത്തു. ഇരുനൂറും മുന്നൂറും മാത്രമുള്ള ബില്ലുകള്‍ക്ക് പതിനായിരത്തിലധികം രൂപയുടെ ചെക്കുകളാണ് മാറിയത്. സംഭവത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ കസേരയില്‍ ടര്‍ക്കി വാങ്ങിയ വകയില്‍ ചെലവായ 650 രൂപ 5650 രൂപയായും തെരുവ് നായ്ക്കളെ പിടിക്കുന്നതിനുള്ള റിങ് നിര്‍മിച്ചതിനുള്ള 1930 രൂപ 11930 ആയും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലേയ്ക്ക് ചാണകം വാങ്ങിയ വകയില്‍ ചെലവായ 3000 രൂപയ്ക്ക് പകരം 13000 രൂപയും മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. കൂടുതലായും വൈദ്യുതി ബില്ലുകളിലാണ് ക്രമക്കേട് നടത്തിയത്. 2024 ഒക്ടോബറില്‍ നെടുങ്കണ്ടത്ത് നിന്ന് സ്ഥലംമാറി പോയ ബിനോയി നിലവില്‍ പീരുമേട് പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ജോലിയില്‍ കൃത്യനിഷ്ഠ ഇല്ലാത്തത് സംബന്ധിച്ച പരാതികളും ഉയര്‍ന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow