അടിമാലി കുതിരയള ഉന്നതി വ്യൂപോയിന്റ് റോഡ് തുറന്നു
അടിമാലി കുതിരയള ഉന്നതി വ്യൂപോയിന്റ് റോഡ് തുറന്നു
ഇടുക്കി: അടിമാലി കുതിരയള ഉന്നതി വ്യൂപോയിന്റ് റോഡിന്റെ ഉദ്ഘാടനം രാജ്യസഭ അംഗം ഹാരിസ് ബീരാന്‍ നിര്‍വഹിച്ചു. 10 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇനി 400 മീറ്റര്‍ ദൂരം കൂടി കോണ്‍ക്രീറ്റ് ചെയ്യാനുണ്ട്. ഇതുകൂടി പൂര്‍ത്തിയാക്കിയാല്‍ വ്യൂ പോയിന്റിലേയ്ക്ക് സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍ അധ്യക്ഷനായി. പ്രസിഡന്റ് ബാബു പി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ദിഖ്, അനസ് ഇബ്രാഹിം, മനോജ് രഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?