അടിമാലി ഗവ. ഹൈസ്‌കൂളില്‍ വായനാദിനാചരണം
അടിമാലി ഗവ. ഹൈസ്‌കൂളില്‍ വായനാദിനാചരണം
ഇടുക്കി: അടിമാലി ഗവ. ഹൈസ്‌കൂളില്‍ വായനാദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ജിജോ എം തോമസ് ഉദ്ഘാടനംചെയ്തു. രാവിലെ പ്രത്യേക അസംബ്ലി ചേര്‍ന്നു. തുടര്‍ന്ന് വായന, ക്വിസ്, പുസ്തക അവലോകനം എന്നീ മത്സരങ്ങളും ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനവും നടത്തി. അക്ഷരമരവും ഒരുക്കി. മലയാളം അധ്യാപകന്‍ ഡോ. സി വി സാബുജി, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിന്‍ ജോയി, അല്‍ഹിന്ദ്, പ്രസന്നകുമാരി, ഗ്രേസമ്മ എബ്രഹാം, നിഷാദ് വി എസ്, ശലഭശങ്കര്‍, ജയ കെ നേതൃത്വം നല്‍കി.
What's Your Reaction?