വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും ഗ്രാമസഭയും നടത്തി
വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും ഗ്രാമസഭയും നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസും ഗ്രാമസഭയും പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനംചെയ്തു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനില്‍നിന്നുള്ള വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരശേഖരണം നടത്തി. വണ്ടന്‍മേട് പഞ്ചായത്തില്‍ 264 ഭിന്നശേഷിക്കാര്‍ ഉണ്ട്.
വൈസ് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷയായി. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസര്‍ ശ്യാമ സുധീഷ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുധിഷ് പോള്‍ ആനുകൂല്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ശരവണന്‍, പഞ്ചായത്തംഗം ജി പി രാജന്‍, ജഗദീശന്‍ ആറുമുഖന്‍, ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?