അടിമാലിയിലെ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണില്‍ മോഷണം: 2 പേര്‍ പിടിയില്‍
അടിമാലിയിലെ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണില്‍ മോഷണം: 2 പേര്‍ പിടിയില്‍
ഇടുക്കി: അടിമാലിയിലെ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണില്‍ മോഷണം. സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി മുത്തുവേലില്‍ പ്രദീപ്, മച്ചിപ്ലാവ് മുട്ടുച്ചിറയില്‍ ജസ്റ്റിന്‍ എന്നിവരെയാണ് ബുക്കുകള്‍ കാറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. ഇരുപതിനായിരം രൂപ വിലമതിക്കുന്ന നോട്ട് ബുക്കുകളാണ് കടത്താന്‍ ശ്രമിച്ചത്. ഒന്നരമാസം മുമ്പാണ് ഗോഡൗണില്‍നിന്ന് നാലര ലക്ഷം രൂപയുടെ ബുക്കുകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് അടിമാലി പൊലീസ് സ്റ്റേഷനില്‍ സ്ഥാപന ഉടമയായ റെജികുമാര്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അടിമാലി സ്റ്റാന്‍ഡില്‍നിന്ന് ജെന്ന റസിഡന്‍സി റോഡിലുടെ പരിശോധന നടത്തുന്ന സമയത്ത് നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിന്റെ ഷട്ടര്‍ പെട്ടന്ന് അടച്ച് പൂട്ടി പ്രദീപ് കാറില്‍ കയറുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പ്രദീപന്റെ കാര്‍ പരിശോധിച്ചപ്പോള്‍ 4 കെട്ട് നോട്ടുബുക്കുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പറഞ്ഞു. തുടര്‍ന്ന് സ്ഥാപന ഉടമ റെജി കുമാറിനെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രദീപിനെ ഒന്നര മാസം മുമ്പ് റൂട്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നതായും മോഷണക്കുറ്റത്തിന് നിലവില്‍ കേസ് കോടതിയില്‍ ഉള്ളതായും പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ നിലവില്‍ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിന്റെ താക്കോല്‍ നല്‍കിയതന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളില്‍ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോല്‍ നല്‍കിയത് താന്‍ ആണെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു .
What's Your Reaction?