കര്‍ഷകനായ തങ്കച്ചന്‍ ഒന്നു കളപറിക്കാന്‍ ഇറങ്ങിയതല്ല: സ്‌പൈസസ് ബോര്‍ഡ് ദേശീയ പുരസ്‌കാര ജേതാവ് കൃഷിയെ ജീവശ്വാസമാക്കിയയാള്‍: രാജകുമാരി സ്വദേശിയുടേത് കാര്‍ഷിക വിജയഗാഥ

കര്‍ഷകനായ തങ്കച്ചന്‍ ഒന്നു കളപറിക്കാന്‍ ഇറങ്ങിയതല്ല: സ്‌പൈസസ് ബോര്‍ഡ് ദേശീയ പുരസ്‌കാര ജേതാവ് കൃഷിയെ ജീവശ്വാസമാക്കിയയാള്‍: രാജകുമാരി സ്വദേശിയുടേത് കാര്‍ഷിക വിജയഗാഥ

Mar 15, 2026 - 12:19
 0
കര്‍ഷകനായ തങ്കച്ചന്‍ ഒന്നു കളപറിക്കാന്‍ ഇറങ്ങിയതല്ല: സ്‌പൈസസ് ബോര്‍ഡ് ദേശീയ പുരസ്‌കാര ജേതാവ് കൃഷിയെ ജീവശ്വാസമാക്കിയയാള്‍: രാജകുമാരി സ്വദേശിയുടേത് കാര്‍ഷിക വിജയഗാഥ
This is the title of the web page

ഇടുക്കി: സ്‌പൈസസ് ബോര്‍ഡിന്റെ ദേശീയ അംഗീകാരമായ സ്‌മോള്‍ കാര്‍ഡമം പ്രൊഡക്ടിവിറ്റി പുരസ്‌കാരം ലഭിച്ച രാജകുമാരി മുരിക്കുംതൊട്ടി ആലപ്പുരയ്ക്കല്‍ തങ്കച്ചന്‍ കാര്‍ഷിക മേഖലയില്‍ രചിച്ചത് സമാനതകളില്ലാത്ത വിജയഗാഥയാണ്. മലയോരത്തിന്റെ മാറിമറിയുന്ന കാലാവസ്ഥയും വിപണിയിലെ അനിശ്ചിതത്വങ്ങളും രോഗകീടബാധകളുമെല്ലാം അതിജീവിച്ച് പുതുമയും അധ്വാനവുംകൊണ്ട് കൃഷിയില്‍ പുതിയൊരു വിപ്ലവം തീര്‍ത്തു. ചെറുകിട ഏലം കര്‍ഷകനായി തുടക്കംകുറിച്ച ഇദ്ദേഹം ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ്. കുടുംബത്തിന്റെ പിന്തുണയോടെ ഇദ്ദേഹം സ്വീകരിച്ച ശാസ്ത്രീയ കൃഷിരീതികളും വൈവിധ്യമാര്‍ന്ന പരീക്ഷണകളും മറ്റ് കര്‍ഷകര്‍ക്ക് പ്രചോദനമായി മാറിക്കഴിഞ്ഞു.
പരമ്പരാഗത ഏലം ഇനങ്ങളിലൂടെയാണ് ഇദ്ദേഹം കര്‍ഷക ജീവിതം ആരംഭിച്ചത്. ഏലംകൃഷി ഹൈറേഞ്ചിന്റെ പ്രധാന വരുമാന മാര്‍ഗമാണെങ്കിലും നിരവധി വെല്ലുവിളികള്‍ കര്‍ഷകരെ ബാധിക്കുന്നുണ്ട്. വിപണിയിലെ അനിശ്ചിതത്വം, കീടരോഗങ്ങളുടെ വ്യാപനം, കാലാവസ്ഥ വ്യതിയാനം എന്നിവ ബാധിച്ചപ്പോഴും തങ്കച്ചന്‍ കൃഷി ഉപേക്ഷിക്കാതെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോയി. ഉല്‍പാദനം വര്‍ധിപ്പിക്കുന്ന പുതിയ പരീക്ഷണങ്ങള്‍ വിജയംകണ്ടു. സ്‌പൈസസ് ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍ പിന്തുണയായി. പുനര്‍നടീല്‍, പുതിയ നടീല്‍ എന്നിവയിലൂടെ കൃഷി വ്യാപിപ്പിച്ചു. തോട്ടങ്ങള്‍ നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമായ കൃഷിരീതികള്‍ സ്വീകരിച്ചു. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെയുള്ള ജലസേചനവും മണ്ണിന്റെ ഫലഭൂയിഷ്ടി വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങളും വിജയകരമായി. ഇതിലൂടെ ഗുണമേന്മയുള്ള ഏലക്ക ഉല്‍പാദിപ്പിച്ചു. നിലവില്‍ ഞള്ളാനി, തിരുതാളി, 9 ബോള്‍ട്ട്, മിറാക്കിള്‍, ഏലം റാണി, കണിപറമ്പന്‍ തുടങ്ങിയ ഏലം ഇനങ്ങളില്‍ കൃഷി ചെയ്യുന്നു. ശാസ്ത്രീയ രീതിയിലുള്ള പരിപാലനത്തിലൂടെ സ്ഥിരത ഉറപ്പാക്കി.
ഇതോടൊപ്പം കോഴിവളര്‍ത്തല്‍, പശുവളര്‍ത്തല്‍, മത്സ്യക്കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയും നടത്തിവരുന്നു. മയില്‍ പ്രാവുകള്‍, ലവ് ബേഡ്‌സ്, ഫാന്‍സി കോഴി, നാടന്‍ കോഴി, ടര്‍ക്കി കോഴി, ഗിനിക്കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്. ഇതിനുപുറമേ പച്ചക്കറിയും ഫലവൃക്ഷങ്ങളും പൂച്ചെടികളും കൃഷി ചെയ്യുന്നു. സംയുക്ത കൃഷിരീതിയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഭാര്യ ഷാലിയും പിന്തുണയുമായി ഒപ്പമുണ്ട്. കുടുംബത്തിന്റെ സജീവ പങ്കാളിത്തമാണ് വിജയത്തിനുപിന്നിലെന്ന് തങ്കച്ചന്‍ പറയുന്നു. കാര്‍ഷികരംഗം ജീവിതമാക്കി മാറ്റിയ തങ്കച്ചന്‍ മറ്റ് കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തിന്റെ പുതുദിശ നല്‍കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow