ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പിനി വ്യാപനം: കോണ്‍ഗ്രസ് ധര്‍ണ നടത്തി 

ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പിനി വ്യാപനം: കോണ്‍ഗ്രസ് ധര്‍ണ നടത്തി 

Jun 19, 2026 - 16:17
 0
ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പിനി വ്യാപനം: കോണ്‍ഗ്രസ് ധര്‍ണ നടത്തി 
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോള്‍ പഞ്ചായത്ത് ഭരണസമിതിയും പിഎച്ച്‌സിയും അനാസ്ഥ കാട്ടുന്നതായി കോണ്‍ഗ്രസ്. ഇതിനെതിരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ബെന്നി തുണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മേഖലയിലെ സമീപ പഞ്ചായത്തുകളെയും ആരോഗ്യമേഖലകളെയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശാന്തന്‍പാറ പഞ്ചായത്തിലാണ്. രോഗവ്യാപനം തടയുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയും  പ്രാഥമിക ആരോഗ്യ കേന്ദ്രവും തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ഹരിതകര്‍മസേന, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെയെല്ലാം വിളിച്ചുകൂട്ടി വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പൂപ്പാറ ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയേറിയ മേഖലകളില്‍ കൊതുക് നിര്‍മാര്‍ജനത്തിനായുള്ള നടപടികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വരുംദിവസങ്ങളിലും ശക്തമായ പ്രതിരോധ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റത്തില്‍, എം പി ജോസ്, സുരേഷ് ആശാരിപറമ്പില്‍, ടി പി ഉമ്മര്‍, ആര്‍ വരദരാജന്‍, ടി പി തോമസ്, എന്‍ എം സണ്ണി, എ വേല്‍മുരുകന്‍, ജോയി മൂഴിച്ചാല്‍, കെ മണികണ്ഠന്‍, സി അമര്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow