'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്: ഉടുമ്പന്‍ചോലയില്‍ മിനി മാരത്തോണ്‍ നടത്തി
'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്: ഉടുമ്പന്‍ചോലയില്‍ മിനി മാരത്തോണ്‍ നടത്തി
ഇടുക്കി: 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി ഉടുമ്പന്‍ചോലയില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. ഉടുമ്പന്‍ചോല എസ്‌ഐ ശ്രീജിത്ത് ടി മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 'നോ ടു ഡ്രഗ്‌സ്' എന്ന ശക്തമായ സന്ദേശവുമായി നടത്തിയ മാരത്തോണില്‍ രാജകുമാരി സെന്റ് മേരിസ് സെന്‍ട്രല്‍ സ്‌കൂള്‍, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ്, സേനാപതി മാര്‍ ബേസില്‍, കല്ലുപാലം വിജയമാതാ, ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ്, ഉടുമ്പന്‍ചോല ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ നാനൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ കെ. അശ്വിന്‍ ഒന്നാം സ്ഥാനവും, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ആല്‍ബര്‍ട്ട് രണ്ടാം സ്ഥാനവും, രാജകുമാരി സെന്റ് മേരിസ് സ്‌കൂളിലെ അഭിനവ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജകുമാരി സെന്റ് മേരിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ സമ്പൂര്‍ണ്ണ മേധാവിത്വം പുലര്‍ത്തി. എവ്ലീന ഷിന്റോ ഒന്നാം സ്ഥാനവും, ആല്‍ഫി മരിയ സുനില്‍ രണ്ടാം സ്ഥാനവും, അന്‍സ അന്ന ഷൈജു മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിവിധ ബിസിനസ് സംരംഭകര്‍ സ്‌പോണ്‍സര്‍ ചെയ്ത ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിജയികള്‍ക്ക് കൈമാറി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി, വൈസ് പ്രസിഡന്റ് നിമ്മി, പഞ്ചായത്തഗം മണികണ്ഠന്‍, കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍, എസ്‌ഐ സുജിത്ത് സ്‌കറിയ, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?