പെരിയാറില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത്

പെരിയാറില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത്

May 7, 2026 - 11:02
 0
പെരിയാറില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത്
This is the title of the web page

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് റോജിന്‍(17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെ ചന്തക്കടവിലാണ് അപകടം. അയ്യപ്പന്‍കോവിലിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയ റോജിനൊപ്പം ആറ് സുഹൃത്തുക്കളുമുണ്ടായിരുന്നു. പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ റോജിന്‍ മുങ്ങിത്താഴ്ന്നപ്പോള്‍ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി കയത്തിനുനടുവിലുള്ള പാറയിലിരുത്തി. തുടര്‍ന്ന് മറുകരയ്ക്ക് നീന്താന്‍ വീണ്ടും വെള്ളത്തിലേക്ക് ചാടിയപ്പോള്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.   സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. നാട്ടുകാര്‍ നടത്തിയ തിരച്ചിലും ഫലംകണ്ടില്ല. ഉപ്പുതറ പൊലീസും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 4.45ഓടെ മൃതദേഹം കണ്ടെത്തി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്. അച്ഛന്‍: റെജി. അമ്മ: നിഷ(ഇസ്രയേല്‍). സഹോദരങ്ങള്‍: റോസ് മരിയ(നഴ്സിങ് വിദ്യാര്‍ഥിനി, ബംഗളൂരു), റോഷിന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow