കട്ടപ്പന ഫെസ്റ്റ് 8 മുതല്‍

കട്ടപ്പന ഫെസ്റ്റ് 8 മുതല്‍

May 7, 2026 - 10:17
May 7, 2026 - 10:19
 0
കട്ടപ്പന ഫെസ്റ്റ് 8 മുതല്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ എട്ടുമുതല്‍ 24 വരെ കട്ടപ്പന ഫെസ്റ്റ് നടക്കും. എട്ടിന് വൈകിട്ട് അഞ്ചിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. 10,000 ചതുരശ്ര അടി ഫ്‌ളവര്‍ ഷോ, മെര്‍മെയ്ഡ് ഷോ, പക്ഷികളുടെ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷണശാല ഉള്‍പ്പെടെ 60ലേറെ സ്റ്റാളുകള്‍, വൈകിട്ട് ഏഴുമുതല്‍ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. പകല്‍ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. ഫീസ്: 100 രൂപ. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. ശനി വൈകിട്ട് ഏഴിന് ഫോഗ് ഡിജെ ഷോയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അബൂബക്കര്‍ സിദ്ധിഖ്, എ റമീസ്, വി ടി ബ്രിജേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow