കട്ടപ്പന-പുളിയന്‍മല റോഡില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളി: നടപടി സ്വീകരിക്കാനൊരുങ്ങി നഗരസഭ
കട്ടപ്പന-പുളിയന്‍മല റോഡില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളി: നടപടി സ്വീകരിക്കാനൊരുങ്ങി നഗരസഭ
ഇടുക്കി: കട്ടപ്പന-പുളിയന്‍മല റോഡില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങി കട്ടപ്പന നഗരസഭ. കഴിഞ്ഞദിവസം രാവിലെയാണ് റോഡിന്റെ പൊലീസ് വളവ്, പാറക്കടവ് മേഖലകളില്‍ വ്യാപകമായി ഭക്ഷണ അവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയത്. ഇത് നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ റോഡില്‍നിന്ന് മാറ്റി സംസ്‌കരിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.
What's Your Reaction?