വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ വീടിന്റെ ടെറസില്‍ പുലിയുടെ കാല്‍പ്പാടുകള്‍
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ വീടിന്റെ ടെറസില്‍ പുലിയുടെ കാല്‍പ്പാടുകള്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഗ്രാമ്പി സ്വദേശി രാജദുരൈയുടെ വീടിന്റെ ടെറസില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ വീടിന്റെ ടെറസില്‍ കിടന്ന നായ കുരയ്ക്കുകയും ഈസമയം വലിയ ശബ്ദം കേള്‍ക്കുകയുംചെയ്തു. വീട്ടുകാര്‍ ഭയന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് രാവിലെയാണ് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ ടെറസിലും സണ്‍ ഷെയ്ഡിലും കണ്ടെത്തിയത്. വനപാലകര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ സ്ഥലത്ത് ക്യാമറ സ്ഥാപിക്കാന്‍ തയാറായില്ല. നിരവധിപേര്‍ താമസിക്കുന്ന മേഖലയാണിവിടം.
What's Your Reaction?