കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി രക്തസാക്ഷി ദിനം ആചരിച്ചു
കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി രക്തസാക്ഷി ദിനം ആചരിച്ചു
ഇടുക്കി: കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി ഗാന്ധിജി രക്തസാക്ഷി ദിനാചരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി. ഗാന്ധി സ്‌ക്വയറില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഓര്‍മകളെപ്പോലും സംഘപരിവാര്‍ ഭയപ്പെടുന്നതിന്റെ ഭാഗമായാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ആട്ടിമറിച്ചതിലൂടെ ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തതയ്ക്കും അത്മവിശ്വാസത്തിനുംവേണ്ടി രാഷ്ട്രപിതാവ് കണ്ട സ്വപ്ന പദ്ധതിയാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോദരന്‍, മണ്ഡലം പ്രസിഡന്റ ടോമി ജോസഫ്, ടോമി കരിയിലക്കുളം, ജോസഫ് താന്നിക്കല്‍. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, വൈസ് പ്രസിഡന്റ് ബി സി അനില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുകേഷ് മോഹനന്‍, ഷൈജ സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?