കാനനപാതയില്‍ അയ്യപ്പന്‍മാരുടെ വന്‍ തിരക്ക്
കാനനപാതയില്‍ അയ്യപ്പന്‍മാരുടെ വന്‍ തിരക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ അയ്യപ്പന്‍മാരുടെ വന്‍ തിരക്ക്. ശനിയാഴ്ച രാവിലെ നൂറുകണക്കിന് തീര്‍ഥാടകരാണ് എത്തിയത്. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് കാനനപാതയിലൂടെ സാന്നിധാനത്തേയ്ക്ക് പോകുന്നതിന് അനുമതിയുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ എത്തിയ നിരവധി തീര്‍ഥാടകരാണ് രാവിലെ മുതല്‍ പരമ്പരാഗത കാനനപാതവഴി ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ടത്. ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സുരക്ഷയും പൊലീസും വനപാലകരും ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?






