പുറ്റടി ആശുപത്രിയിലെ സമരത്തിന് ഐക്യദാര്‍ഡ്യം: തെരുവ് നാടകവുമായി ഹോളിക്രോസ് കോളേജ് വിദ്യാര്‍ഥികള്‍
പുറ്റടി ആശുപത്രിയിലെ സമരത്തിന് ഐക്യദാര്‍ഡ്യം: തെരുവ് നാടകവുമായി ഹോളിക്രോസ് കോളേജ് വിദ്യാര്‍ഥികള്‍

ഇടുക്കി: പുറ്റടി ആശുപത്രിയില്‍ സമരസമിതി നടത്തിവരുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ഹോളിക്രോസ് കോളേജ് വിദ്യാര്‍ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചു. ആശുപത്രിയുടെ ശോച്യാവസ്ഥയും അധികൃതരുടെ അനാസ്ഥയുമായിരുന്നു പ്രമേയം.
ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം ആരംഭിക്കുക, ആശുപത്രി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, കൂടുതല്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നാടകത്തിലൂടെ ഉന്നയിച്ചു. സമരാനുകൂലികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോളേജ് വിദ്യാര്‍ഥികള്‍ പുറ്റടിയില്‍ റാലിയും നടത്തി. കോളേജ് മാനേജര്‍ എം കെ സ്‌കറിയ, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ബിന്നി പി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






