കാഡ്ബറി ഇന്ത്യന്‍ ലിമിറ്റഡ് കട്ടപ്പന താലൂക്ക് ആശുപത്രിക്കായി വാങ്ങിയ ഉപകരണങ്ങള്‍ കൈമാറി
കാഡ്ബറി ഇന്ത്യന്‍ ലിമിറ്റഡ് കട്ടപ്പന താലൂക്ക് ആശുപത്രിക്കായി വാങ്ങിയ ഉപകരണങ്ങള്‍ കൈമാറി

ഇടുക്കി: കാഡ്ബറി ഇന്ത്യന്‍ ലിമിറ്റഡ് കട്ടപ്പന താലൂക്ക് ആശുപത്രിക്കായി വാങ്ങിയ ഉപകരണങ്ങള്‍ കമ്പനി പ്രതിനിധികള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക് കൈമാറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. അലമാരകള്‍,മരുന്നുകള്‍ വയ്ക്കുന്ന റാക്ക്, കസേര, മേശ തുടങ്ങിയവയാണ് കൈമാറിയത്. സ്‌പോണ്‍സര്‍ഷിപ്പിനുവേണ്ടി ശ്രമിച്ച നഗരസഭ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴിയെ യോഗത്തില്‍ അഭിനന്ദിച്ചു. വൈസ് ചെയര്‍മാന്‍ കെ .ജെ ബെന്നി,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, ഡോ. പ്രശാന്ത്, ഡോ. ജിഷന്ത്, കമ്പനി പ്രതിനിധികളായ എല്‍ദോസ്, മറ്റുജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






