ഇരട്ടയാര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി
ഇരട്ടയാര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമസഭകളിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2025- 26 വര്‍ഷത്തേയ്ക്കുള്ളകരട് രേഖ അവതരിപ്പിച്ചു. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതേടൊപ്പം മാലിന്യമുക്ത പഞ്ചായത്ത്, ക്ഷീര, കാര്‍ഷിക മേഖല, സംരംഭകര്‍ക്ക് മുന്‍തൂക്കം നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പ്രാധാന്യമുണ്ട.് വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കി കരട് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണുമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗങ്ങളായ മിനി സുകുമാരന്‍, സിനി മാത്യു, സെക്രട്ടറി ധനേഷ് ബി. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






