കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതക കേസ് സിബിഐയെ കൊണ്ട് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രതിയെ കുറ്റവിമുക്തനാക്കിയതോടെ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല. പൊലീസ് ഗുരുതര വീഴ്ച വരുത്തി. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് തോമസ് രാജന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, ജോസ് ആനക്കല്ലില്‍, ഷാജി വെള്ളംമാക്കല്‍, ജോണി വടക്കേര, ഷജന്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






