ഓട്ടോറിക്ഷയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കട്ടപ്പന സ്വദേശി അറസ്റ്റില്‍
ഓട്ടോറിക്ഷയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കട്ടപ്പന സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഓട്ടോറിക്ഷയില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയയാളെ കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന മലയപ്പറമ്പില്‍ പ്രദീപ് കൃഷ്ണന്‍കുട്ടി(55) യാണ് പിടിയിലായത്. 2.5 ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഡ്രൈഡേയില്‍ വിദേശമദ്യം വില്‍ക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് വിദേശമദ്യം കണ്ടെടുത്തത്. ഇയാള്‍ മാസങ്ങളായി കട്ടപ്പനയുടെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മദ്യം വില്‍ക്കുന്നയാളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ കെ എന്‍ രാജന്‍, ഷിജു ദാമോദരന്‍, സജിമോന്‍ തുണ്ടത്തില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രിന്‍സ് എബ്രഹാം, ശ്രീകുമാര്‍ എസ്, ബിജുമോന്‍ പി കെ, ഷിജോ അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






