കട്ടപ്പന നഗരസഭയില്‍ പരിസ്ഥിതി ദിനാചരണം
കട്ടപ്പന നഗരസഭയില്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി: പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കട്ടപ്പന നഗരസഭയില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ബീന ടോമി നഗരസഭ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദിനാചരണത്തില്‍ നഗരസഭാ സെക്രട്ടറി ആര്‍ മണികണ്ഠന്‍, വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ജോയി ആനിത്തോട്ടം, മനോജ് മുരളി,സിജു ചക്കുംമൂട്ടില്‍, തങ്കച്ഛന്‍ പുരയിടം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






