പാറക്കടവ് ആനകുത്തി അപ്പാപ്പന്‍ പടി റോഡ് ബൈപ്പാസ് റോഡാക്കണമെന്നാവശ്യം ശക്തം
പാറക്കടവ് ആനകുത്തി അപ്പാപ്പന്‍ പടി റോഡ് ബൈപ്പാസ് റോഡാക്കണമെന്നാവശ്യം ശക്തം

ഇടുക്കി: കട്ടപ്പന പാറക്കടവ് ആനകുത്തി അപ്പാപ്പന്‍ പടി റോഡ് ബൈപ്പാസ് റോഡാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തം. റോഡ് ആധുനിക രീതിയില്‍ നവീകരിച്ചാല്‍ കട്ടപ്പനയില്‍ നിന്നും നെടുങ്കണ്ടം ഭാഗത്തേക്കുള്ള പ്രധാന ബൈപ്പാസ് റോഡാക്കി ഇതിനെ മാറ്റാന്‍ സാധിക്കും. ഇതിനായുള്ള നിവേദനം അടക്കം ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും, ഡീന്‍ കുര്യാക്കോസ് എം.പിക്കും നല്‍കിയതായി നഗരസഭ കൗണ്‍സിലര്‍ ജോണികുളം പള്ളി പറഞ്ഞു.
കട്ടപ്പന പള്ളിക്കവലയില്‍ നിന്നും പാറക്കടവിലേക്ക് എത്തുന്ന ബൈപ്പാസ് റോഡുമായി ലിങ്ക് ചെയ്തും ഈ റോഡിനെ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഈ റോഡിന്റെ വികസനത്തിനായി 5 ലക്ഷം രൂപ വകയിരുത്തി. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജോണി കുളംപള്ളി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായാല്‍ കട്ടപ്പന പാറക്കടവില്‍ നിന്നും എളുപ്പ മാര്‍ഗത്തില്‍ അപ്പാപ്പന്‍പടി വഴി നെടുങ്കണ്ടം, പുളിയന്‍മല ഭാഗങ്ങളിലേയ്ക്ക് പോകുന്ന ചെറു വാഹന യാത്രികര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കഴിയും. കൂടാതെ കട്ടപ്പന പുളിയന്‍മല റോഡിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.
What's Your Reaction?






