കുടുംബശ്രീ ജില്ലാ മിഷന്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാം കട്ടപ്പനയില്‍
കുടുംബശ്രീ ജില്ലാ മിഷന്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാം കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന നഗരസഭയിലെ കുടുംബശ്രീ, സിഡിഎസ് 2, എഡിഎസ് ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ചലനം എന്ന പേരില്‍ നടക്കുന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മികച്ച സിഡിഎസ് ടീമുകളായി തെരഞ്ഞെടുക്കപ്പെട്ട 11 സിഡിസ് ഗ്രൂപ്പുകളിലൊന്നാണ് കട്ടപ്പന കുടുംബശ്രീ സിഡിഎസ്. സിഡിഎഡ് 2 ചെയര്‍പേഴ്‌സണ്‍ ഷൈനി ജിജി ക്ലാസ് നയിച്ചു. ടീമിനെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കി പ്രവര്‍ത്തന മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ നടക്കുന്നത്. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മിനി സി ആര്‍ പദ്ധതി വിശദീകരണം നടത്തി.
What's Your Reaction?






