പ്രതിഷേധം ഫലം കണ്ടു: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെത്തി
പ്രതിഷേധം ഫലം കണ്ടു: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെത്തി

ഇടുക്കി: കട്ടപ്പന താലൂക്കാശുപത്രിയില്‍ അനസ്‌തേഷ്യ, ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിതുടങ്ങി. നിരവധി രോഗികള്‍ ചികിത്സതേടിയെത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്തുകയും, നഗരസഭയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ആഴ്ചയില്‍ രണ്ടുദിവസം അനസ്‌തേഷ്യ വിഭാഗം ഡോക്ടറുടെ സേവനവും മുഴുവന്‍ സമയ ഫോറന്‍സിക് സര്‍ജന്റെ സേവനവും ലഭ്യമാക്കിയത്. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താനുള്ള നടപടിക്കായി നഗരസഭയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പ് മന്ത്രിക്കും, ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും നിവേദനം നല്‍കും. അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമായതോടെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സാധാരണക്കാരായ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






