ഡിവൈഎഫ്‌ഐ പഠനോത്സവം കട്ടപ്പനയില്‍
ഡിവൈഎഫ്‌ഐ പഠനോത്സവം കട്ടപ്പനയില്‍

ഇടുക്കി: നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ പഠനോത്സവം കട്ടപ്പനയില്‍ ആരംഭിച്ചു. കട്ടപ്പന സാഗരാ ജങ്ഷനില്‍ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ബാഗ്, നോട്ട്ബുക്കുകള്‍, പേന, തുടങ്ങി അധ്യയന വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനനോപകരണങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പരിപാടിയോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് എ എസ് സഞ്ജിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ഇ കെ ശശി, സി ആര്‍ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






