മുത്തംപടി ശ്രീനാരായണ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ രേവതി തിരുവുത്സവം ആരംഭിച്ചു
മുത്തംപടി ശ്രീനാരായണ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ രേവതി തിരുവുത്സവം ആരംഭിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം മുത്തംപടി ശ്രീനാരായണ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ രേവതി തിരുവുത്സവവും 2-ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും ആരംഭിച്ചു. ഉത്സവം 2ന് സമാപിക്കും. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. എസ്എന്‍ഡിപിയോഗം മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സന്ദേശം നല്‍കി. രണ്ടാം ദിനമായ ശനിയാഴ്ച മഹാ മൃത്യുഞ്ജയ ഹോമം, പ്രഭാഷണം, ഭഗവതിസേവ എന്നിവ നടക്കും, മൂന്നാം ദിനത്തില്‍ പറയെടുപ്പ്, മഹാ കലശപൂജ, താലിപ്പൊലി ഘോഷയാത്ര, താലപ്പൊലി അഭിഷേകം എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് തിരുവാതിര, ഫ്‌ളവേഴ്‌സ് കേരളയുടെ ഗാനമേള എന്നിവ നടക്കും.
What's Your Reaction?






