പുളിയന്മല ഗവ. ട്രൈബല്‍ സ്‌കൂളിന് കട്ടപ്പന വൈഎംസിഎ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
പുളിയന്മല ഗവ. ട്രൈബല്‍ സ്‌കൂളിന് കട്ടപ്പന വൈഎംസിഎ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

ഇടുക്കി: പുളിയന്മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. പ്രസിഡന്റ് രജിത്ത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷത്തോടെയാണ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്. ആവശ്യമായ പ്ലംബിങ് വര്‍ക്കുകളും പൂര്‍ത്തിയാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പദ്ധതികളാണ് വൈഎംസിഎ നടപ്പിലാക്കിവരുന്നത്. സെക്രട്ടറി കെ ജെ ജോസഫ്, യു സി തോമസ്, ലാല്‍ പീറ്റര്‍ പി ജി, ടോമി ഫിലിപ്പ്, ത്രേസ്യാമ്മ കെ, ടി ജി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






