കൊന്നത്തടി പഞ്ചായത്തില്‍ ബാലകലോത്സവം നടത്തി
കൊന്നത്തടി പഞ്ചായത്തില്‍ ബാലകലോത്സവം നടത്തി

ഇടുക്കി: കൊന്നത്തടി പഞ്ചായത്തില്‍ ബാലകലോത്സവം സംഘടിപ്പിച്ചു. മിന്നാമിന്നികൂട്ടം 2025 പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ കലാകായിക അഭിരുചികള്‍ വളര്‍ത്തുക, സര്‍ഗവാസനകളെ പരിപോഷിപ്പിക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്. വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗലാ വിജയന്‍, പഞ്ചായത്തംഗം പി കെ ഉണ്ണികൃഷ്ണന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഹാജിറാ ബീവി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഖദീജ കെ.എം, സെക്രട്ടറി എം.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






