കര്‍ഷകഗ്രാമമായ കൊച്ചുകരുന്തരുവിയില്‍ നിന്നൊരു ഗവേഷക: തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റ് നേടി ഗോപിക ശിവന്‍
കര്‍ഷകഗ്രാമമായ കൊച്ചുകരുന്തരുവിയില്‍ നിന്നൊരു ഗവേഷക: തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റ് നേടി ഗോപിക ശിവന്‍

ഇടുക്കി: ഹൈറേഞ്ചിലെ കര്‍ഷകഗ്രാമമായ ഏലപ്പാറ കൊച്ചുകരിന്തരുവിയുടെ അഭിമാനമായി ഗവേഷക വിദ്യാര്‍ഥി ഗോപിക ശിവന്‍. തമിഴ്‌നാട് ദിണ്ടിഗല്‍ ഗാന്ധിഗ്രാം ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടിയത്. വിവാഹിതരായ സ്ത്രീകളുടെ തൊഴില്‍നിലയും ക്ഷേമവും എന്ന വിഷയത്തിലാണ് 2021 മുതല്‍ 2024 ഡിസംബറില്‍ വരെയുള്ള കാലയളവില്‍ ഗവേഷണം നടത്തിയത്. വിവാഹത്തിനുശേഷം സ്ത്രീകള്‍ നേരിടുന്ന തൊഴിലില്ലായ്മയും മാനസിക സംഘര്‍ഷങ്ങളും പഠനവിഷയമാക്കി. പത്തനംതിട്ട ജില്ലയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എ ബാലകൃഷ്ണന്റെയും ഹിലാരിയ സൗന്ദരിയുടെയും മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോപിക, ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും കുട്ടിക്കാനം മരിയന്‍ കോളേജില്‍ ബിഎസ്ഡബ്ല്യുവില്‍ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍നിന്ന് എംഎസ്ഡബ്ല്യുവില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഗവേഷണം നടത്തിയ ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ തന്നെയായിരുന്നു എം.ഫില്‍ പഠനവും. ക്ഷീരകര്‍ഷകനായ കൊച്ചുകരുന്തരുവി പാലൊഴുകുംപാറ ഒഴുകയില്‍ എം ശിവന്റെയും അങ്കണവാടി ജീവനക്കാരി തുളസിഭായിയുടെയും മകളാണ്. എന്‍ജിനിയറായ പത്തനംതിട്ട കല്ലുവരക്കൂട്ടത്തില്‍ അമല്‍ സുഗതനാണ് ഭര്‍ത്താവ്. ഗോകുല്‍ ഏകസഹോദരന്‍.
What's Your Reaction?






