വ്യാപാരി വ്യവസായി സമിതി ഉപവാസ സമരം 7ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍
വ്യാപാരി വ്യവസായി സമിതി ഉപവാസ സമരം 7ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് 7ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തും. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റോജി പോള്‍, ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര്‍ സജി, സമിതി ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാര്‍, ജോസ് പുലിക്കോടന്‍, ഷിജു ഉള്ളുരുപ്പേല്‍, വി എ അന്‍സാരി, ഷിജു തനിമ, ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, ടോമി ജോര്‍ജ്, ടിജി എം രാജു, നഗരസഭ കൗണ്‍സിലര്‍മാര്‍, സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. പച്ചക്കറി, മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ സ്റ്റാന്‍ഡ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ അറ്റകുറ്റപ്പണി നടത്തുക, വ്യാപാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, അനധികൃത വഴിയോര കച്ചവടം തടയുക, ഇതിന്റെ മറവിലുള്ള ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ മജീഷ് ജേക്കബ്, ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി എം ഷെഫീഖ്, പി കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






