കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ മര്‍ദിച്ചതായി പരാതി
കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ മര്‍ദിച്ചതായി പരാതി

ഇടുക്കി: കട്ടപ്പന ഐസിഡിഎസ് ഓഫീസ് അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. ഇരട്ടയാര്‍ അറയ്ക്കല്‍ ഷാജിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കൈയേറ്റം ചെയ്തത് ജോയിന്റ് ബിഡിഒ ആണെന്ന് സംശയിക്കുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുവച്ച് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരട്ടയാര്‍ പഞ്ചായത്തിന്റെ വണ്ടിയുടെ ഡ്രൈവറെ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയതായിരുന്നു ഷാജിയെ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റതായി ഷാജി പറയുന്നു. മര്‍ദനമേറ്റ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കൈയേറ്റം ചെയ്തയാളെ കട്ടപ്പന പൊലീസ് പിടികൂടിയിട്ടുണ്ട്.
What's Your Reaction?






