കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ കോണ്‍വൊക്കേഷന്‍ നടത്തി
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ കോണ്‍വൊക്കേഷന്‍ നടത്തി
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോണ്‍വൊക്കേഷന്‍ നടത്തി. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങളെ മാത്രം ആശ്രയിക്കാതെ വ്യക്തിത്വവികസനത്തിന് ഊന്നല്‍ നല്‍കി ജീവിതവിജയം നേടണമെന്ന് അദ്ദേഹം പറഞ്ഞു. എംജി സര്‍വകലാശാല എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാംറാങ്ക് നേടിയ എം മെര്‍ലിനെ അനുമോദിച്ചു. വിവിധ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തരം വിജയകരമായി പൂര്‍ത്തീകരിച്ചവരും അവരുടെ രക്ഷിതാക്കളും കോണ്‍വൊക്കേഷനില്‍ പങ്കെടുത്തു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി എ അരുണ്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, കോമേഴ്‌സ് വിഭാഗം മേധാവി വിജയ്ജിത്ത് കെ ജെ, കമ്പ്യൂട്ടര്‍ വിഭാഗം മേധാവി മിനര്‍ക സൂര്യ രവി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?