കെ സി ജോര്‍ജ് ഒന്നാംചരമവാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു
കെ സി ജോര്‍ജ് ഒന്നാംചരമവാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു

ഇടുക്കി: കെ സി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷിക ആചരണം കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ നടന്‍ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ടോമി അധ്യക്ഷയായി. നാടകകൃത്ത് രാജീവന്‍ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോയി നിരപ്പേല്‍, നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, മനോജ് മുരളി, സിജോമോന്‍ ജോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോയി വെട്ടിക്കുഴി, വി ആര്‍ സജി, വി ആര്‍ ശശി, രതീഷ് വരകുമല എന്നിവര്‍ സംസാരിച്ചു. 10,001 രൂപയും ഫലകവും ഉള്‍പ്പെടുന്ന പ്രഥമ കെ സി ജോര്‍ജ് നാടക പ്രതിഭാ പുരസ്‌കാരം നാടകകൃത്ത് എം ജെ ആന്റണിക്ക് നല്‍കി.
What's Your Reaction?






