വണ്ടിപ്പെരിയാറില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്
വണ്ടിപ്പെരിയാറില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റി സപ്ലൈകോ ഔട്ട്‌ലെറ്റിനുമുമ്പില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമല്ലാത്തതിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ചായിരുന്നു സമരം. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജയകുമാരി ഉദയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയങ്ക മഹേഷ് അധ്യക്ഷയായി. കുഞ്ഞുമോള്‍ ചാക്കോ, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി എ അബ്ദുള്‍ റഷീദ്, ആര്‍. ഗണേശന്‍, ഉദയസൂര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






