ചക്കുപള്ളം പഞ്ചായത്തില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശനം നടത്തി
ചക്കുപള്ളം പഞ്ചായത്തില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശനം നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ അഭ്യര്‍ഥനപ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എ സന്ദര്‍ശനം നടത്തിയത്. മൃഗാശുപത്രിയോട് ചേര്‍ന്ന് കാട് പിടിച്ചു കിടക്കുന്ന സ്ഥലം, ഇതുവരെ നിര്‍മാണം ആരംഭിക്കാത്ത നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊളിച്ചിട്ടിരുന്ന വില്ലേജ് ഓഫീസ്, ചക്കുപള്ളം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച എംഎല്‍എ ഈ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ജയമോള്‍ സാബു, ശോഭ പി ആര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജെയിസ് കാവുങ്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും എംഎല്‍എയോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
What's Your Reaction?