കട്ടപ്പനയിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു
കട്ടപ്പനയിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പനയിലെ വിവിധ സ്‌കൂളുകളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വെള്ളയാംകുടി സെന്റ് ജറോംസ് എല്‍ പി സ്‌കൂളിലെ ആഘോഷം മാനേജര്‍ എബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്ത് ശിശുദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, സിസ്റ്റര്‍ ടെസി എന്നിവര്‍ സംസാരിച്ചു. സ്‌കൂളില്‍ നിന്നാരംഭിച്ച റാലി വെള്ളയാംകുടി ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു.
വലിയകണ്ടം അങ്കണവാടിയില്‍ ശിശുദിനാഘോഷവും റാലിയും നടത്തി. സുവര്‍ണഗിരി അംങ്കണവാടിയിലെ ആഘോഷം പിടിഎ പ്രസിഡന്റ് രഘു കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രിന്‍സി തോമസ് അധ്യക്ഷതനായി. എന്‍ കെ ഉഷ, ഷീന ഷൈജു, അപര്‍ണ അരുണ്‍, ജോതി എന്‍ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

